കുവൈത്ത് സിറ്റി: മിനിമം റിട്ടയർമെന്റ് പെൻഷൻ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക സുരക്ഷാനിയമം പുറപ്പെടുവിക്കുന്ന ആർട്ടിക്കിൾ 19ലെ ഭേദഗതിക്ക് ദേശീയ അസംബ്ലി അംഗീകാരം നൽകി. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവരുടെ നിർദേശപ്രകാരവും മന്ത്രിസഭയുടെയും തീരുമാനം അനുസരിച്ചും മിനിമം പെൻഷനുകൾ വർധിപ്പിക്കുമെന്ന് ധനമന്ത്രി ഫഹദ് അൽ ജറല്ല അറിയിച്ചു. റിയൽ എസ്റ്റേറ്റ് ഏജൻസിയെ നിയന്ത്രിക്കുന്ന നിയമവും ദേശീയ അസംബ്ലി അതിന്റെ ആദ്യ ചർച്ചയിൽ അംഗീകരിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR