ഹരിയാനയിൽ വിദ്യാർഥികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ അറസ്റ്റിലായ സർക്കാർ സ്കൂൾ പ്രധാനാധ്യാപകൻ 142 വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ചതായി റിപ്പോർട്ട്. 60ഓളം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ലൈംഗികാതിക്രമ സമിതിയുടെ അന്വേഷണത്തിലാണ് ലൈംഗികാതിക്രമം പുറത്തുവന്നത്. വിദ്യാർഥികളെ ഓഫീസ് റൂമിലേക്ക് വിളിച്ചുവരുത്തിയതിന് ശേഷം പ്രതി ഇവരെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ രേണു ഭാട്ടിയ പറഞ്ഞു. സെപ്തംബർ 14നായിരുന്നു 60 പെൺകുട്ടികളുടെ ലൈംഗികപീഡന പരാതി പൊലീസ് സംസ്ഥാന വനിത കമീഷന് കൈമാറുന്നത്. പിന്നീട് ഇയാളെ നവംബർ ആറിനായിരുന്നു ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഒക്ടോബർ 27ന് പ്രതിയെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR