കാനഡയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മകൻ മരിച്ചതിന് പിന്നാലെ അമ്മയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര ജില്ല ആശുപത്രിയിലെ ഡോക്ടര്‍ മെഹറുന്നീസ(48)യെയാണ് കായംകുളത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്റെ മരണ വിവരം അറിഞ്ഞതിന് പിന്നാലെയാണ് മെഹറുന്നീസയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഇഎന്‍ടി വിഭാഗത്തിലാണ് മെഹറുന്നീസ ജോലി ചെയ്തിരുന്നത്. ഇവരുടെ മകനായ ബിന്യാമിന് കാനഡയില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്നു. കഴിഞ്ഞ ദിവസമാണ് വാഹനാപകടത്തില്‍ മരിച്ചത്. കായംകുളം ഫയര്‍ സ്റ്റേഷന് സമീപമുള്ള സിത്താരയില്‍ അഡ്, ഷഫീക് റഹ്മാന്റെ ഭാര്യയാണ് മെഹറുന്നീസ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR