കുവൈത്ത് സിറ്റി: രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ കർശന നടപടി തുടർന്ന് ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധനയിൽ ഇത്തരം നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു.
അനുമതിയില്ലാതെ രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. നിയമലംഘനം നടത്തുന്നവർക്കെതിരെ ട്രാഫിക് നിയമപ്രകാരം പിഴ ചുമത്തുമെന്നും അധികൃതർ പറഞ്ഞു. രൂപമാറ്റം വരുത്തിയ വാഹനം ഓടിക്കുന്നത് റോഡ് ഉപയോഗിക്കുന്ന മറ്റ് യാത്രികരുടെ ജീവനു ഭീഷണിയാണെന്നും സൂചിപ്പിച്ചു. വരും ദിവസങ്ങളിലും രാജ്യത്ത് കർശന പരിശോധന തുടരാനാണ് ഗതാഗത വകുപ്പിൻറെ തീരുമാനം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz