കുവൈറ്റിൽ ജനങ്ങളോട് വൈദ്യുതി ബിൽ അടയ്ക്കാൻ ആവശ്യപ്പെടുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് വൈദ്യുതി, ജലം, ഊർജം, പുനരുപയോഗ ഊർജ മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. നിരവധി ആളുകൾക്ക് അവരുടെ ബിൽ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് വ്യാജസന്ദേശങ്ങൾ ലഭിക്കുന്ന സാഹചര്യങ്ങളിലാണ് ഈ അറിയിപ്പ്. കൂടാതെ ഫോൺ വഴി അയച്ച പേയ്മെന്റ് ലിങ്കുകൾ വഴി ബില്ലുകൾ അടയ്ക്കുന്നതിന് ഉപഭോക്താക്കൾക്ക് ലഭിച്ച ചില സന്ദേശങ്ങളെക്കുറിച്ച് ഉപഭോക്താക്കളിൽ നിന്ന് മന്ത്രാലയത്തിന് പരാതി ലഭിച്ചതായി റിപ്പോർട്ട് പറയുന്നു. ആ സന്ദേശങ്ങളിലെ ലിങ്ക് തെറ്റാണെന്നും പേയ്മെന്റ് നടത്തുമ്പോൾ ശരിയായ ലിങ്ക് ഉപയോഗിക്കണമെന്നും മന്ത്രാലയം അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz