കുവൈറ്റിൽ പ്രവാസികൾക്കായുള്ള മൂന്ന് വൈദ്യ പരിശോധന കേന്ദ്രങ്ങളുടെ പ്രവർത്തനസമയം നീട്ടി. അലി സബാഹ് അൽ സാലം, ജഹ്റ, ഷുവൈഖ് എന്നീ കേന്ദ്രങ്ങളിലെ സമയമാണ് നീട്ടിയത്. ഞായർ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ ഉച്ചക്ക് 1.30 വരെയും ഉച്ചക്കുശേഷം രണ്ടു മുതൽ ആറു വരെയുമാണ് പുതുക്കിയ സമയം. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്പോണ്സര് കൂടെ ഉണ്ടെങ്കില്‍ മുന്‍കൂര്‍ അപ്പോയിന്റ്മെന്റ് ഇല്ലാതെ സേവന ഇടപാടുകള്‍ പൂര്‍ത്തിയാക്കാം. ആരോഗ്യ കേന്ദ്രങ്ങളിലെ തിരക്ക് കുറക്കാന്‍ വേണ്ടിയാണ് നിലവിലെ സമയത്തില്‍ മാറ്റം വരുത്തിയതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ.അബ്ദുല്ല അൽ സനദ് വ്യക്തമാക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz