ഇടവേളക്കുശേഷം എയർഇന്ത്യ എക്സ്പ്രസ് സർവിസ് വീണ്ടും വൈകിപ്പറക്കൽ തുടരുന്നു. ഇന്നലെ ഉച്ചക്ക് കുവൈത്തില്‍ നിന്നും കോഴിക്കോടെക്ക് പോകേണ്ട വിമാനം പുറപ്പെട്ടത് വൈകീട്ട് അഞ്ചോടെയായിരുന്നു. രാവിലെ കോഴിക്കോട് നിന്നുള്ള കുവൈത്ത് വിമാനവും പുറപ്പെടാൻ വൈകി. കഴിഞ്ഞ ദിവസം കുവൈത്തിൽ നിന്നുള്ള കോഴിക്കോട് വിമാനം യന്ത്രതകരാർ കാരണം മുംബൈയിൽ ഇറക്കിയിരുന്നു.തുടർന്ന് മറ്റൊരു വിമാനത്തിൽ യാത്രക്കാരെ കോഴിക്കോടെത്തിക്കുകയായിരുന്നു.
കുവൈത്ത്-കോഴിക്കോട് വിമാനത്തിന് തകരാർ സംഭവിച്ചതാണ് വ്യാഴാഴ്ചയിലെ ഷെഡ്യൂൾ വൈകാൻ കാരണമെന്നാണ് സൂചന. എന്നാൽ മുംബൈയിൽ ഇറങ്ങേണ്ടിവന്നത് യാത്രക്കാർക്ക് പ്രയാസം തീർത്തു. ബുധനാഴ്ച വൈകീട്ടോടെ കോഴിക്കോട് എത്തേണ്ട യാത്രക്കാർ വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് എത്തിയത്. വൈകി പറക്കൽ തുടർക്കഥയാകുന്നതിനാൽ അടിയന്തിരമായ നാട്ടിലെത്തേണ്ടവർ എയർ ഇന്ത്യ എക്സ്പ്രസിൽ ടിക്കറ്റെടുക്കാൻ മടിക്കുകയാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz