ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ ഇതര സമുദായക്കാരനായ യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ യുവതിയെ സഹോദരന്മാർ ചേർന്ന് കഴുത്ത് ഞെരിച്ച് കൊന്ന് കനാലിൽ തള്ളി. കനാലിൽ തള്ളിയ മൃതദേഹത്തിനായി ദേശീയ ദുരന്ത നിവാരണ സേനയും മുങ്ങൽ വിദഗ്ധരും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. മുറാദ് നഗറിൽ സംശയാസ്പദമായ സാഹചര്യത്തിൽ രണ്ടുപേരെ പട്രോളിങ്ങിനിടെ പൊലീസ് കണ്ടെത്തുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് ക്രൂരകൃത്യത്തിന്‍റെ വിവരങ്ങൾ പുറത്തറിഞ്ഞത്. സുഫിയാൻ, മഹ്താബ് എന്നീ യുവാക്കളാണ് അറസ്റ്റിലായത്. ഇതര സമുദായത്തിലെ യുവാവുമായുള്ള ഷീബയുടെ ബന്ധത്തെ ഇവർ എതിർത്തു. ഷീബ പിന്മാറാതിരുന്നതോടെയാണ് കൊലപ്പെടുത്തിയത്. കഴുത്തിൽ മുണ്ട് മുറുക്കിയാണ് സഹോദരിയെ കൊന്നതെന്ന് ഇവർ വെളിപ്പെടുത്തി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr