കുവൈത്ത് സിറ്റി:കോവിഡ് ചികിത്സക്കായി കുവൈത്തിൽ ആരോഗ്യ മന്ത്രാലയം ഓരോ രോഗികൾക്കുമായി ചെലവഴിച്ചത് ശരാശരി 2216 ദീനാർ വീതം. കുവൈത്ത് ഫൗണ്ടേഷൻ അഡ്വാൻസ്മെന്റ് ഓഫ് സയൻസസിന്റെ സഹകരണത്തോടെ കോളേജ് ഓഫ് പബ്ലിക് ഹെൽത്ത് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഡോ. സയ്യിദ് അൽ ജുനൈദ്, ഡോ. നൂർ, മുഹമ്മദ് അൽ മറി എന്നീവരാണ് പഠനങ്ങൾക്ക് നേതൃത്വം നൽകിയത്. കോവിഡ് രോഗികൾ ശരാശരി ഒമ്പത് മുതൽ 10 ദിവസം വരെയാണ് ആശുപത്രിയിൽ കഴിഞ്ഞത്. അതീവ ഗൗരവമുള്ള രോഗികൾക്ക് 4626 ദീനാറും സാധാരണ രോഗികൾക്ക് 1544 ദീനാറുമാണ് ചെലവഴിച്ചത്.
രോഗികളുടെ ചികിത്സക്കായുള്ള ചെലവിൽ 42 ശതമാനവും തീവ്രപരിചരണ ചെലവുകളും 20 ശതമാനം ലബോറട്ടറി ചെലവുകളുമാണ്. ഔദ്യോഗിക കണക്കുപ്രകാരം 658,520 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. അതിനിടെ, വിവിധ രാജ്യങ്ങൾ പടർന്നുകൊണ്ടിരിക്കുന്ന കോവിഡിന്റെ ഉപവകഭേദമായ ജെ.എൻ-1ൽ നിന്ന് രാജ്യം സുരക്ഷിതമാണ്.
ജെ.എൻ-1 ഇതുവരെ രാജ്യത്ത് സഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഉയർന്ന വ്യാപനശേഷിയും ലക്ഷണങ്ങളിൽ ഒമിക്രോറോണുമായി സാമ്യവുമുള്ളതുമാണെങ്കിലും ജെ.എൻ-1 ആശങ്ക ഉളവാക്കുന്നത് അല്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
