പെൺമക്കളെ ക്രൂരമായി വെള്ളത്തിൽ മുക്കിക്കൊന്ന സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പെൺമക്കളെ വാഷിങ്മെഷീനിലെ വെള്ളത്തിൽ മുക്കികൊലപ്പെടുത്തിയ ത്വലാൽ ബിൻ മുബാറക് ബിൻ ഖലീഫ് അൽഉസൈമി അൽഉതൈബിക്കിന്റെ വധശിക്ഷ ഇന്നലെ റിയാദിലാണ് നടപ്പാക്കിയത്. കഴിഞ്ഞ ദിവസം സ്ത്രീകളെ കുത്തിക്കൊലപ്പെടുത്തിയ വിദേശിയുടെ വധശിക്ഷ മക്കയിൽ നടപ്പാക്കിയിരുന്നു. ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് അബുൽഖാസിം റുസ്തം അലിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ഇന്തോനേഷ്യ സ്വദേശികളായ ഖദീജ മുനീർ, കാർത്തീനി എന്നിവരെ കത്തിയും കത്രികയും ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയും മറ്റൊരാളെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതിനാണ് വധശിക്ഷ നടപ്പാക്കിയത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr