കുവൈറ്റിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നല്‍കിയ സംഘം പിടിയിൽ

കുവൈത്തില്‍ പൂര്‍ണ്ണ അനുമതിയില്ലാതെ പ്രവര്‍ത്തിച്ച വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നല്‍കിയ നിർമ്മാണ സംഘം പിടിയിൽ. കൊമേഴ്‌സ് ഇൻസ്‌പെക്ടർമാർ നടത്തിയ പരിശോധനയിലാണ് വ്യാജ സർട്ടിഫിക്കറ്റുകളും നിര്‍മ്മാണ സാമഗ്രികളും പിടിച്ചെടുത്തത് . 4,000 കുവൈത്ത് ദിനാര്‍ വാങ്ങിയാണ് ആവശ്യക്കാർക്ക് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയിരുന്നത്. തുക ഗഡുക്കളായി അടക്കുവാനുള്ള സൗകര്യവും സ്ഥാപനം ഒരുക്കിയിരുന്നു. പരിശോധനയില്‍ നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതായി കണ്ടെത്തി. അനധികൃതമായി സര്‍ട്ടിഫിക്കറ്റ് നേടിയവരുടെ വിവരങ്ങളും വിശദാംശങ്ങളും ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറും. പിടികൂടിയ പ്രതികളെ കൂടുതല്‍ നിയമ നടപടികള്‍ക്കായി കൈമാറിയതായി അധികൃതര്‍ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version