നിത്യോപയോഗ വസ്തുക്കളുടെ വില നിയന്ത്രിക്കാനും കൃത്രിമവും തട്ടിപ്പും തടയാനും കർശന നടപടി.തട്ടിപ്പുകൾ തടയുന്നതിൻറെ ഭാഗമായി പഴങ്ങളുടെയും പച്ചക്കറികളുടെയും വിൽപനക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചെന്നാണ് വിവരം.കഴിഞ്ഞ ദിവസം വിവിധ മാർക്കറ്റുകളിൽ വാണിജ്യ മന്ത്രാലയത്തിൻറെ നേതൃത്വത്തിൽ പരിശോധന നടത്തി. സർക്കാർ ഏകീകൃത ആപ്പായ ‘സഹൽ’ വഴി വിലകൾ നിയന്ത്രിക്കാനുള്ള നിർദേശം പരിഗണിക്കാനും നീക്കമുണ്ട്. പുതിയ നീക്കത്തിലൂടെ വിലയിൽ കൃത്രിമം കാണിക്കുന്നത് തടയാനും അളവിലും തൂക്കത്തിലുമുള്ള തട്ടിപ്പുകൾ ഒഴിവാക്കാനും കഴിയുമെന്നാണ് കരുതുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr