ഡിജിറ്റൽ പണമിടപാടുകൾക്കുള്ള യു.പി.ഐ സേവനം ഇനി വിദേശത്തേക്കും. ഇതിനായി ഗൂഗ്ൾ ഇന്ത്യ ഡിജിറ്റൽ സർവിസസും എൻ.പി.സി.ഐ ഇന്റർനാഷനൽ പേമെന്റ്സ് ലിമിറ്റഡും ധാരണപത്രത്തിൽ ഒപ്പുവെച്ചു.വിദേശയാത്രക്കാർക്ക് യു.പി.ഐ സംവിധാനത്തിലൂടെ ഇടപാടുകൾ നടത്താൻ കഴിയുക, വിദേശ രാജ്യങ്ങളിലും യു.പി.ഐക്ക് സമാനമായ ഡിജിറ്റൽ പേമെന്റ് സംവിധാനം ആരംഭിക്കാൻ സഹായം നൽകുക, യു.പി.ഐ സംവിധാനത്തിലൂടെ രണ്ട് രാജ്യങ്ങൾക്കിടയിലുള്ള പണം അയക്കൽ ലളിതമാക്കുക എന്നിവയാണ് കരാറിന്റെ ലക്ഷ്യങ്ങൾ. അതായത് ഇനി വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യക്കാർക്ക് ഗൂഗ്ൾ പേ (ജിപേ) വഴി പണമിടപാടുകൾ നടത്താം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr