സേവനങ്ങൾ എളുപ്പത്തിലും വേഗത്തിലും സാധിച്ചെടുക്കുന്നതിനുവേണ്ടി കുവൈത്തിൽ സർക്കാർ ഏർപ്പെടുത്തിയ സഹ്ൽ, മൈ ഐഡി ആപ്പുകൾ വഴി ആഭ്യന്തര മന്ത്രാലയം നൽകുന്ന നിയമപരമായ ഉത്തരവുകൾ പൂർത്തീകരിക്കാൻ സാധിക്കില്ലെന്ന് അധികൃധർ വ്യക്തമാക്കി. പുതിയ ആപ്പുകൾ ഏർപ്പെടുത്തിയത്ആ ധുനിക സാങ്കേതിക വിദ്യകളും ആശയവിനിമയ മാർഗങ്ങളും പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന തരത്തിലേക്ക് മാറ്റവാനും മന്ത്രാലയ കെട്ടിടങ്ങളിലേക്കുള്ള സന്ദർശകരുടെ തിരക്ക് കുറയ്ക്കുവാനും ഉദ്ദേശിച്ചു കൊണ്ടായിരുന്നു.. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടുള്ള നിയമ പ്രശ്നങ്ങൾ തീർക്കാനും പരിഹരിക്കാനും ബന്ധപ്പെട്ട ഡിപ്പാർട്‌മെന്റുകളെ നേരിട്ട് സമീപിക്കുകതന്നെയാണ് വേണ്ടതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr