ചൂതാട്ടത്തിലേർപ്പെടുകയും മദ്യം നിർമ്മിക്കുകയും ചെയ്ത 37 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തും. അൽ അഹ്മദി, അൽ ഫർവാനിയ ഗവർണറേറ്റുകളിൽ കുവൈത്ത് പൊലീസ് നടത്തിയ സുരക്ഷാ പരിശോധനകളിൽ ചൂതാട്ടത്തിലേർപ്പെട്ട 30 വിദേശികളാണ് പിടിയിലായത്.പണം, മൊബൈൽ ഫോണുകൾ, ചൂതാട്ടത്തിനുപയോഗിച്ച സാമഗ്രികൾ എന്നിവ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. അറസ്റ്റിലായവരെ നാടുകടത്തൽ വിഭാഗത്തിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം അൽ അഹ്മദിയിൽ മദ്യം നിർമ്മിച്ച ഏഴ് വിദേശികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സ്ത്രീ ഉൾപ്പെടെയാണ് അറസ്റ്റിലായത്. മദ്യം നിർമ്മിക്കാനുപയോഹിച്ച ഉപകരണങ്ങൾ, 181 ബാരൽ മദ്യം, നാല് ഡിസ്റ്റിലേഷൻ ഉപകരണങ്ങൾ എന്നിവയടക്കം പിടികൂടി. അറസ്റ്റിലായവരെ നാടുകടത്തുന്നതിനായി ബന്ധപ്പെട്ട വകുപ്പിന് കൈമാറും. അതേസമയം കഴിഞ്ഞ വർഷം രാജ്യത്തെ റെസിഡൻസ്, തൊഴിൽ നിയമങ്ങൾ ലംഘിച്ച 42,000 പേരെയാണ് കുവൈത്തിൽ നിന്ന് നാടുകടത്തിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr