കുവൈത്തിൽ രണ്ടുപേർ സാധനങ്ങൾ മോഷ്ടിക്കുകയും സ്വത്ത് നശിപ്പിക്കുകയും ചെയ്തുവെന്ന ആരോപണത്തിൽ അന്വേഷണം തുടങ്ങി.
പുരുഷനും സ്ത്രീയും അടങ്ങുന്ന സംഘത്തെ പിടിക്കാനാണ് ക്യാപിറ്റൽ ഗവർണറേറ്റ് സി.ഐ.ഡി ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചത്. ഇത് സംബന്ധിച്ച് പരാതി നൽകിയത്ദോഹയിൽ താമസിക്കുന്ന സ്ത്രീയാണ് . സുലൈബിഖാത്ത് പൊലീസ് സ്റ്റേഷനിൽ ആണ് പരാതി നൽകിയത്. ജനൽ ഫ്രെയിമുകൾ, എയർ കണ്ടീഷനിങ് യൂനിറ്റുകൾ, ഡോറുകൾ, വാട്ടർ ടാങ്കുകൾ, ഒരു സെൻട്രൽ ഹീറ്റർ എന്നിവയുൾപ്പെടെ വിവിധ വസ്തുക്കൾ നഷ്ടപ്പെട്ടതായി നൽകിയ പരാതിയിൽ യുവതി പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr