കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡിപ്പാർച്ചർ ഗേറ്റിന് മുന്നിൽ സുരക്ഷാ ഉദ്യോഗസ്ഥർ തമ്മിൽ സംഘർഷം. ഇന്നലെ വൈകുന്നേരമാണ് സംഭവം. എയർപോർട്ടിലെ സുരക്ഷാ ഉദോഗസ്ഥരും ട്രാഫിക് പോലീസും തമ്മിലാണ് ഏറ്റുമുട്ടിയത്. വാക്കേറ്റമുണ്ടായതിന്റെ വീഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചു..വിമാന താവളത്തിൽ എത്തിയ തന്റെ സുഹൃത്തിന്റെ ഗതാഗത നിയമ ലംഘനം രേഖപെടുത്തരുതെന്ന് വിമാന താവളത്തിലെ സുരക്ഷാ ഉദോഗസ്ഥൻ ട്രാഫിക് ഉദ്യഗസ്ഥനോട് ‘വാസ്ത’ നടത്തി. ഇത് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ നിരസിച്ചതാണ് സംഘർഷത്തിന് കാരണമായതെന്നാണ് പ്രാഥമിക കണ്ടെത്തൽ. സംഭവത്തിൽ 6 ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr