കുവൈത്തിൽ വിസ തട്ടിപ്പ് നടത്തിയ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം (സി.ഐ.ഡി) ആണ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായ മൂവരും ഏഷ്യൻ വംശജരാണ്. ഇവരിൽനിന്ന് വ്യാജ വിസകൾ നിർമിക്കാൻ ഉപയോഗിച്ച സീലുകൾ, എ.ടി.എം കാർഡുകൾ, ലാപ്ടോപ്പുകൾ എന്നിവ പിടിച്ചെടുത്തു. മൂന്നു പേരും കുറ്റം സമ്മതിച്ചതായി അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr