കുവൈത്തിൽ വിദേശികൾക്ക് കുടുംബ സന്ദർശക വിസ നൽകുന്നത് പുനരാരംഭിച്ച ആദ്യ ദിവസമായ ഇന്ന് രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ താമസ കാര്യാലയങ്ങളിൽ വൻ തിരക്ക് അനുഭവപ്പെട്ടു.ഭാര്യ,മക്കൾ,മാതാപിതാക്കൾ എന്നിവരെ കൊണ്ടു വരുന്നതിനുള്ള അപേക്ഷകരാണ് ഇന്ന് ഭൂരിഭാഗവും എത്തിയത്.എന്നാൽ വിസ ലഭിക്കുന്നതിനുള്ള മറ്റു നിബന്ധനകൾ പൂർത്തിയാക്കിയിട്ടും കുവൈത്ത് ദേശീയ വിമാന കമ്പനികളായ കുവൈത്ത് എയർ വെയ്സ്, ജസീറ എന്നീ കമ്പനികളിൽ നിന്നുള്ള റിട്ടേൺ യാത്രാ ടിക്കറ്റ് അപേക്ഷയോടൊപ്പം ഹാജാറാക്കണമെന്ന നിബന്ധന പാലിക്കുവാൻ പലർക്കും സാധിച്ചില്ല.മാത്രവുമല്ല യാത്രാ ടിക്കറ്റിൽ വിമാന കമ്പനിയുടെ സീൽ പതിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇതിനാൽ ആദ്യ ദിവസമായ ഇന്ന് നിരവധി പേരുടെ അപേക്ഷകൾ നിരസിച്ചതായാണ് റിപ്പോർട്ട്.
.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr