കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച ഏകദേശം 150 കിലോഗ്രാം ഹാഷിഷ് പിടിച്ചെടുത്തു. ഇവ കടത്താൻ ശ്രമിച്ച രണ്ട് വ്യക്തികളെയും അറസ്റ്റ് ചെയ്തു. പിടികൂടിയ മയക്കുമരുന്നുകളുടെ വിപണി മൂല്യം കാൽലക്ഷം കുവൈറ്റ് ദിനാർ വരും. ചോദ്യം ചെയ്യലിൽ, വിതരണത്തിനും ദുരുപയോഗത്തിനുമുള്ള ഉദ്ദേശ്യത്തോടെയാണ് കടത്താൻ ശ്രമിച്ചതെന്ന് പ്രതികൾ സമ്മതിച്ചു. നിയമവിരുദ്ധമായ മയക്കുമരുന്ന് വ്യാപാരത്തെ ചെറുക്കുന്നതിനും അതിൻ്റെ ദൂഷ്യഫലങ്ങളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയത്തിൻ്റെ തുടർച്ചയായ പരിശോധനകളുടെ ഭാഗമായി, ക്രിമിനൽ സെക്യൂരിറ്റി വിഭാഗം, ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ ആണ് ഇവരെ അറസ്റ്റ് ചെയ്തത്. രണ്ട് വ്യക്തികളെയും, പിടിച്ചെടുത്ത മയക്കുമരുന്നും തുടർ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr