കുവൈത്ത് വ്യാജ പൗരത്വമുള്ള വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ സ്വീകരിക്കുന്നതിന് ദേശീയതയുടെയും യാത്രാ രേഖകളുടെയും ജനറൽ അഡ്മിനിസ്ട്രേഷൻ വാട്സ് ആപ് ഹോട്ട്ലൈൻ (97287676) സ്ഥാപിച്ചു.അന്വേഷണത്തിനും നിയമനടപടികൾക്കുമായി ഇത്തരം ആളുകളെ കുറിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് അഭ്യർഥിച്ചു. എല്ലാ റിപ്പോർട്ടുകളും കൈകാര്യം ചെയ്യുന്നതിൽ രഹസ്യസ്വഭാവം ഉറപ്പാക്കും.
വ്യാജ പൗരത്വമുള്ള വ്യക്തികളെ പിടികൂടാൻ പ്രതിജ്ഞാബദ്ധരാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w