രാജ്യത്ത് ഇന്റർനെറ്റ് കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിന് മൂന്നു പുതിയ ഇന്റർനെറ്റ് കേബിളുകൾ സ്ഥാപിക്കുന്നു. ഇതിൽ മൂന്നു മറൈൻ കേബിളുകളും രണ്ടു ലാൻഡ് കേബിളുകളുമാണ്. കേബിളുകളുടെ നിലവിലെ മൊത്തം ശേഷി സെക്കൻഡിൽ 8,580 ജിഗാബൈറ്റ്സ് ആണ്. നിലവിൽ അഞ്ചു അന്താരാഷ്ട്ര കേബിളുകളെയാണ് ഇന്റർനെറ്റിനായി കുവൈത്ത് ആശ്രയിക്കുന്നതെന്ന് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി സെക്ടർ മേധാവി അമേർ ഹയാത്ത് പറഞ്ഞു. പുതുതായി മൂന്നു കേബിളുകൾ കൂടി ചേർക്കുന്നതോടെ മൊത്തം കേബിളുകളുടെ എണ്ണം എട്ടാകും. കേബിളുകൾ സ്ഥാപിക്കുന്നതോടെ ഇന്റർനെറ്റ് സേവന കാര്യക്ഷമത വർധിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w