കുവൈറ്റിൽ ഡെലിവറി മേഖലയിൽ ജോലി ചെയ്യുന്ന 30 കാരനായ ഒരു പ്രവാസിയുടെ ഡെലിവറി ജോലികൾക്കായി ഉപയോഗിച്ചിരുന്ന മോട്ടോർ സൈക്കിൾ മോഷണം പോയതായി പരാതി. പ്രവാസി മോഷണ വിവരം അറിയിച്ചതിനെ തുടർന്ന് മൈദാൻ ഹവല്ലി ഡിറ്റക്ടീവുകൾ മോട്ടോർ സൈക്കിളിൻ്റെ വിവരണം എല്ലാ പട്രോൾ യൂണിറ്റുകളിലും എത്തിച്ചു. ജപ്പാൻ നിർമ്മിത മോട്ടോർ സൈക്കിൾ രാത്രി 9 മണിക്ക് ഒരു കെട്ടിടത്തിന് മുന്നിൽ ഓർഡർ നൽകുന്നതിനായി നിർത്തിയിട്ടിരുന്നപ്പോളാണ് മോഷണം പോയതെന്ന് പ്രവാസി പോലീസിനോട് പറഞ്ഞു. ഏകദേശം മൂന്നു മിനിറ്റിനുശേഷം തിരിച്ചെത്തിയെങ്കിലും മോട്ടോർസൈക്കിൾ കണ്ടെത്താനായില്ല. മോഷ്ടാക്കൾ മോട്ടോർ സൈക്കിൾ വാഹനത്തിലോ വാനിലോ കയറ്റി സംഭവസ്ഥലത്ത് നിന്ന് കൊണ്ടുപോയതാവാമെന്നാണ് നിഗമനം. സംഭവത്തിൽ കേസെടുത്ത് പ്രതികളെ പിടികൂടാൻ അന്വേഷണം തുടരുകയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w