ഗൾഫിൽ ബോട്ട് അപകടത്തിൽ സഹോദരങ്ങളായ മലയാളി കുട്ടികള്‍ മരിച്ചു. ഒമാനിലെ ഖസബില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിലാണ് കോഴിക്കോട് സ്വദേശികളായ കുട്ടികള്‍ മരിച്ചു. പുള്ളാവൂര്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ടാണ് അപകടത്തില്‍ പെട്ടത്. മക്കളായ ഹൈസം (ഏഴ്), ഹാമിസ് (നാല്) എന്നിവരാണ് മരിച്ചത്. മാതാപിതാക്കള്‍ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim
