സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്നതിനായുള്ള ഡീസല്‍ കുറഞ്ഞ വിലയ്ക്ക് അനധികൃതമായി മറിച്ചു വിറ്റതിന് ഏഷ്യക്കാരായ ആറ് പ്രവാസികള്‍ കുവൈറ്റില്‍ അറസ്റ്റിലായി. അല്‍ അഹമ്മദി ഗവര്‍ണറേറ്റിലും ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലും നടത്തിയ പരിശോധനകളിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.
നിയമപരമായ ചട്ടങ്ങള്‍ ലംഘിച്ച് ആവശ്യമായ ലൈസന്‍സില്ലാതെ സബ്സിഡിയുള്ള ഡീസല്‍ വാങ്ങുകയും അവ കുറഞ്ഞ വിലയ്ക്ക് മറിച്ചു വില്‍ക്കുകയും ചെയ്യുന്നതിനിടെയാണ് പ്രതികളെ കൈയോടെ പിടികൂടിയതെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo
