രാജ്യത്ത് സിവിൽ പിഴകൾ അടക്കുന്നതിനായി ഡിജിറ്റൽ സേവനം ആരംഭിച്ചതായി നീതിന്യായ മന്ത്രി ഡോ.മുഹമ്മദ് അൽ വാസ്മി അറിയിച്ചു. ജുഡീഷ്യൽ പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിനും ഡിജിറ്റൽ സർവിസുകൾ വ്യാപിക്കുന്നതിൻറെയും ഭാഗമായാണ് പുതിയ സേവനം.ഇതോടെ കോടതികളിലോ സർക്കാർ ഓഫിസുകളിലോ സന്ദർശിക്കാതെ ഉപയോക്താക്കൾക്ക് നേരിട്ട് പിഴ അടക്കാൻ സാധിക്കും.
സർക്കാർ ഏകീകൃത ആപ്പായ സഹൽ വഴിയാണ് പുതിയ സേവനം. ഉപയോക്താക്കൾക്ക് അവരുടെ സിവിൽ പിഴ അടക്കേണ്ട കേസുകൾ ആപ് വഴി കാണാൻ പുതിയ സേവനം സഹായിക്കുന്നു. പിഴകൾ മുഴുവനായും അടച്ചുകഴിഞ്ഞ ശേഷമായിരിക്കും ഈ പിഴകൾ കാരണം ഏർപ്പെടുത്തിയിരിക്കുന്ന ഇടപാട് നിയന്ത്രണങ്ങൾ നീക്കുക.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo