കുവൈത്ത്സാൽമിയ ഏരിയയിൽ സ്ക്രാപ്യാർഡിന് തീപിടിച്ചു. ചൊവ്വാഴ്ച രാവിലെ ഉണ്ടായ തീപിടിത്തം വലിയ ഭാഗങ്ങളിൽ പടർന്നു. ആളപായമൊന്നും കൂടാതെ തീ അതിവേഗം അണച്ചതായും സേനാംഗങ്ങളുടെ പെട്ടെന്നുള്ള പ്രതികരണമാണ് തീ പടരുന്നത് തടയാൻ സഹായിച്ചതെന്നും അഗ്നിരക്ഷ സേന അറിയിച്ചു. ജഹ്റ ഗവർണറേറ്റ് ഫയർ ഡിപ്പാർട്മെൻറ് ഡയറക്ടർ കേണൽ അലി ബിൻ രേധയും സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Erd6HfJLdU3JqwML4pZMKj