കുവൈറ്റിൽ സർക്കാർ -സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ യോഗ്യത സർട്ടിഫിക്കറ്റുകൾ പുനഃപരിശോധിക്കുന്ന നടപടികൾ പുരോഗമിക്കുന്നു. ജി സി സി രാജ്യങ്ങളിൽ നിന്ന് കരസ്ഥമാക്കിയ യോഗ്യത സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് കുവൈത്തിലും കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം നൽകുന്ന സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് വിവിധ ജി സി സി രാജ്യങ്ങളിലും ജോലി ചെയ്യുന്നവരും നിരവധിയാണ് . അതേസമയം ജി സി സി രാജ്യങ്ങളിൽ നിന്നുൾപ്പെടെ വ്യാജ സർട്ടിഫിക്കറ്റുകൾ കാണിച്ച് അനർഹമായി ജോലിയിൽ കയറുകയും ശമ്പളം പറ്റുകയും ചെയ്യുന്ന നിരവധി പേരുണ്ടെന്നാണ് അടുത്തിടെയായി കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ ഇത്തരം സർട്ടിഫിക്കറ്റുകൾ ഒറിജിനലാണെന്നും അതിൽ കൃതൃമം നടത്തിയിട്ടില്ലെന്നും ഉറപ്പുവരുത്താൻ ഈ രാജ്യങ്ങളിലെ വിദ്യാഭ്യാസ മന്ത്രാലയങ്ങളുമായി ഓൺലൈൻ ലിങ്ക് സ്ഥാപിക്കാനാണ് നീക്കം. ഇത് എങ്ങിനെ സാധ്യമാക്കാം എന്നത് സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കാൻ വിവിധ ഏജൻസികളോട് സർക്കാർ ആവശ്യപ്പെട്ടതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.കുവൈത്തിൽ മുമ്പ് പഠിച്ചവർക്കുള്ള അക്കാദമിക് സർട്ടിഫിക്കറ്റുകളും അക്കാദമിക് സീക്വൻസുകളും പ്രിന്റ് ചെയ്തു നൽകുന്ന രീതി സ്വീകരിച്ചാൽ രാജ്യത്തിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റുകൾ പുറത്തേയ്ക്ക് പോകുന്നത് തടയാനാകുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിരീക്ഷണം.സർട്ടിഫിക്കറ്റ് ഉടമയുടെ അഭ്യർത്ഥനപ്രകാരം സ്ഥാപനം നൽകുന്ന വിടുതൽ സർട്ടിഫിക്കറ്റും പ്രിന്റുചെയ്യുന്ന രീതി സ്വീകരിക്കാമെന്ന നിർദേശവും സമർപ്പിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ ജീവനക്കാരും സർട്ടിഫിക്കറ്റുകൾ പുനഃപരിശോധനക്ക് സമർപ്പിക്കണമെന്ന ഉത്തരവുണ്ട് . വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചാണ് ജോലിയിൽ നിയമിക്കപെട്ടതെന്ന് കണ്ടെത്തിയാൽ ജോലിയിൽനിന്ന് പിരിച്ചുവിടുന്നതിന് പുറമെ അനർഹമായി വാങ്ങിയ ശമ്പളമുൾപ്പെടെ ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കാനും അവർക്കെതിരെ കേസെടുക്കാനുമാണ് തീരുമാനം
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/I8txqqdNEd4H03w7jaHkoi