പ്രവാസിസംരംഭകർക്കായി മലപ്പുറത്ത് നോർക്ക റൂട്സും കാനറാ ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന ബിസിനസ് ലോൺ ക്യാമ്പും എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയുടെ നടപ്പുസാമ്പത്തികവർഷത്തെ പ്രോഗ്രാമുകളുടെ സംസ്ഥാനതല ഉദ്ഘാടനവും നാളെ (ജൂലൈ 20) മലപ്പുറം എം.എൽ.എ ശ്രീ. പി. ഉബൈദുളള നിർവ്വഹിക്കും. റോസ് ലോഞ്ച് കൺവെൻഷൻ സെന്ററിൽ രാവിലെ ഒൻപത് മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷതയും കാനറാ ബാങ്ക് ജനറൽ മാനേജരും എസ്.എൽ.ബി.സി കൺവീനറുമായ ശ്രീ. പ്രദീപ്. കെ.എസ് മുഖ്യപ്രഭാഷണവും നിർവ്വഹിക്കും. നോർക്ക റൂട്ട്സിൽ നിന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. അജിത് കോളശ്ശേരി സ്വാഗതവും കോഴിക്കോട് സെന്റർ മാനേജർ സി. രവീന്ദ്രൻ നന്ദിയും പറയും. ലോൺ ക്യാമ്പിൽ പങ്കെടുക്കുന്നവർക്കായി സംസ്ഥാന സർക്കാർ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റിന്റെ (CMD) നേതൃത്വത്തിൽ ബിസിനസ്സ് ഓറിയന്റേഷൻ പ്രോഗ്രാമും സംഘടിപ്പിക്കുന്നുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/I8txqqdNEd4H03w7jaHkoi