കുവൈത്തിൽ അബ്ബാസിയയിൽ ഇന്നലെ വൈകുന്നേരം ഉണ്ടായ തീപിടിത്തത്തിൽ ഒരു മലയാളി കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം. പത്തനംതിട്ട തിരുവല്ല സ്വദേശിളായ തിരുവല്ല സ്വദേശി മാത്യു മുളക്കൽ, ഭാര്യ ലിനി എബ്രഹാം മക്കളായ ഐസക്, ഐറിൻ എന്നിവരാണ് മരിച്ചത്.യുനൈറ്റഡ് ഇന്ത്യൻ സ്‌കൂളിന് സമീപത്ത് ഇവർ താമസിച്ചിരുരുന്ന ഫ്ലാറ്റിൽ തീപിടിച്ചാണ് അപകടം ഉണ്ടായത് . നാട്ടിൽ നിന്ന് എത്തി ഏതാനും മണിക്കൂറുകൾക്കകമാണ് ദാരുണമായ സംഭവം. അവധി കഴിഞ്ഞ് ഇന്നലെ വൈകിട്ടാണ് കുടുംബം തിരികെ നാട്ടിൽ നിന്ന് താമസസ്ഥലത്ത് എത്തിയത്. എ.സിയിലെ വൈദ്യുതി തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. വിഷപ്പുക ശ്വസിച്ചാണ് മരണമെന്നും സൂചനയുണ്ട്. അഗ്‌നി രക്ഷാ സേനയും പോലീസും സ്ഥലത്തെത്തിയാണ് തുടർ നടപടി സ്വീകരിച്ചത്. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.മരണമടഞ്ഞ മാത്യു റോയിടെർസ് കമ്പനിയിൽ ജീവനക്കാരനാണ്.ഭാര്യ ലിനി അദാൻ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ആണ്.മക്കളായ ഐസക്,ഐറിൻ എന്നിവർ ഭവൻസ് സ്കൂളിലെ വിദ്യാർത്ഥികളാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/I8txqqdNEd4H03w7jaHkoi