കുവൈത്തിൽ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് പുറപ്പെടുവിച്ച് ഗതാഗത വകുപ്പ് .അടിയന്തിര ഘട്ടങ്ങളിൽ ആംബുലൻസുകൾ പോലുള്ള എമർജൻസി വാഹനങ്ങൾക്ക് കടന്നു പോകാൻ അനുവാദമുള്ള റോഡുകളിലെ സേഫ്റ്റി ലൈനിലൂടെ മറ്റു വാഹനങ്ങൾ ഓടിക്കുകയോ നിർത്തിയിടുകയോ ചെയ്യൂന്നവർക്കെതിരെ നടപടിയുണ്ടാകും. ഇത്തരക്കാർക്ക് രണ്ട് ആഴ്ചത്തെ തടവുംനിയമം ലംഘിച്ചതിന് 25 ദീനാർ പിഴ ചുമത്തുകയും വാഹനം പിടികൂടി രണ്ടുമാസം കസ്റ്റഡിയിൽ വെക്കുകയും ചെയ്യും .ഏതെങ്കിലും വാഹനം യാദൃശ്ചികമായി ഓഫായി പോകുകയോ മറ്റോ കാരണത്താൽ സുരക്ഷാ പാതയിൽ നിർത്തേണ്ട സാഹചര്യം ഉണ്ടായാൽ വൈകാതെ അവിടെനിന്ന് മാറ്റാൻ ജാഗ്രത കാണിക്കണമെന്നും അല്ലങ്കിൽ നിയമ ലംഘനത്തിന് കേസെടുക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI