വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർമിച്ചുനൽകുന്നയാൾ പിടിയിൽ. ഇയാളിൽ നിന്നും വ്യാജ മുദ്രകൾ, വ്യാജ ഉപകരണങ്ങൾ, വ്യാജ മെഡിക്കൽ ഫോമുകൾ എന്നിവ കണ്ടെടുത്തു. ക്രിമിനൽ സെക്യൂരിറ്റി സെക്ടർ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഡോക്ടറുടെ ഒപ്പും ആവശ്യമായ മുദ്രകളും ചേർത്ത് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർമിച്ച് പണം കൈപ്പറ്റി ഇവ ആവശ്യക്കാർക്ക് നൽകുകയായിരുന്നു പതിവ്.പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI
