കുവൈറ്റ് തലസ്ഥാനത്തെ ഗര്‍നാത്തയില്‍ വാഹന പരിശോധനയ്ക്കിടെ പോലിസ് ഓഫീസറെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കാന്‍ ശ്രമിച്ച ആറു പ്രവാസികളെ പോലിസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ പലരും ഒന്നിലധികം കുറ്റകൃത്യങ്ങളിലും പങ്കാളികളാണെന്ന് കണ്ടെത്തിയതായും പോലിസ് അറിയിച്ചു. റെസിഡന്‍സി നിയമലംഘനങ്ങൾ, മയക്കുമരുന്ന് കൈവശം വെക്കൽ എന്നിവയുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിലാണ് ഇവർ പങ്കാളികളായതെന്ന് പോലീസ് പറഞ്ഞു.സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഏഴാമത്തെ പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. പട്രോളിങ് ഉദ്യോഗസ്ഥര്‍ പതിവ് പരിശോധന നടത്തുന്നതിനിടെ റോഡിന് നടുവില്‍ ആഡംബര വാഹനം നിര്‍ത്തിയിട്ടിരിക്കുന്നതായി കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കും. നിയമവിരുദ്ധമായി വാഹനം പാര്‍ക്ക് ചെയ്തതിന് പിഴ സ്റ്റിക്കര്‍ നല്‍കാനായി ഉദ്യോഗസ്ഥര്‍ വാഹനത്തിന് സമീപമെത്തിയപ്പോള്‍ അതിലെ ഡ്രൈവര്‍ സമീപത്തെ വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0
