കുവൈറ്റിലെ വിവിധ കമ്പനികളില്‍ മികച്ച തൊഴിലവസരങ്ങളിലേക്കുള്ള വാതില്‍ തുറന്ന് അല്‍ ഹംറ കരിയര്‍ മേളയ്ക്ക് ഇന്ന് തുടക്കമാവും. നിങ്ങള്‍ കുവൈറ്റില്‍ പുതിയ ജോലിയോ കരിയര്‍ വളര്‍ച്ചയോ അന്വേഷിക്കുകയാണെങ്കില്‍ മികച്ച തൊഴിലുടമകളുമായി ബന്ധപ്പെടാനും വൈവിധ്യമാര്‍ന്ന തൊഴിലവസരങ്ങള്‍ കണ്ടെത്താനുമുള്ള സുവര്‍ണാവസരമാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന അല്‍ ഹംറ തൊഴില്‍ മേള.ഇന്ന് സെപ്റ്റംബര്‍ 18 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ രാത്രി എട്ടു മണി വരെ കുവൈറ്റ് സിറ്റിയിലെ അല്‍-ഷുഹാദ സ്ട്രീറ്റിലുള്ള അല്‍-ഹംറ ഷോപ്പിങ് സെന്‍ററിന്‍റെ താഴേ നിലയിലാണ് തൊഴില്‍ മേള നടക്കുന്നത്. കുവൈറ്റ് സിറ്റിയുടെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന രാജ്യത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ അല്‍-ഹംറ ടവറിലേക്ക് വിവിധ പൊതുഗതാഗത സംവിധാനങ്ങളും വിശാലമായ പാര്‍ക്കിംഗ് സൗകര്യങ്ങളും ലഭ്യമാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
