കുവൈറ്റ്-ഇറാഖ് ഫുട്‌ബോള്‍ മത്സരവുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ കുവൈറ്റ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റിനെയും ഡെപ്യൂട്ടി സെക്രട്ടറി ജനറലിനെയും റിമാന്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഇവരെ 21 ദിവസത്തേക്ക് തടങ്കലില്‍ വയ്ക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിടുകയായിരുന്നു. കൂടുതല്‍ അന്വേഷണത്തിനായി ഉദ്യോഗസ്ഥരെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.കഴിഞ്ഞ ആഴ്ച നടന്ന കുവൈറ്റ്-ഇറാഖ് മത്സരത്തിനിടെ ഉദ്യോഗസ്ഥര്‍ സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു, ഇത് രാജ്യത്തിന്റെ താല്‍പ്പര്യങ്ങളെ ഹനിക്കുകയും കുവൈറ്റ്- ഇറാഖ് ബന്ധത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു തുടങ്ങിയ ആരോപണങ്ങളെ തുടര്‍ന്നായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍, തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്ന് വാദിച്ച ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്കെതിരേ ഉന്നയിക്കപ്പെട്ട എല്ലാ ആരോപണങ്ങളും നിഷേധിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
