ഫോണിലൂടെ ക്ഷണിച്ചത് യുവതി; ഹോട്ടല്‍ മുറിയിലെത്തിയ കുവൈറ്റ് യുവാവിനെ കൊള്ളയടിച്ച് നാലംഗസംഘം

സ്ത്രീയുടെ ശബ്ദത്തില്‍ ഫോണിലൂടെ പരിചയപ്പെട്ട ശേഷം യുവാവിനെ ഹോട്ടല്‍ മുറിയിലെത്തിച്ച് കൊള്ള ചെയ്ത നാലംഗ സംഘത്തെ കുവൈറ്റ് പോലിസ് അറസ്റ്റ് ചെയ്തു. കുവൈറ്റിലെ യുവാവിനാണ് ദുരനുഭവം ഉണ്ടായത്. യുവാവിന്റെ ഫോണിലേക്ക് ഒരു സ്ത്രീയുടെ ഫോണ്‍ കോള്‍ വന്നതോടെയായിരുന്നു സംഭവത്തിന്റെ തുടക്കും. തുടര്‍ന്ന് ഇടയ്ക്കിടെയുള്ള ഫോണ്‍വിളികളിലൂടെയും വാട്ട്‌സ്ആപ്പ് ചാറ്റിലൂടെയും യുവാവുമായി സൗഹൃദം സ്ഥാപിച്ചു. ഇരുവരും കൂടുതല്‍ അടുത്തതോടെ ഒരു ദിവസം യുവാവിനെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിക്കുകയുമായിരുന്നുഎന്നാല്‍ ഫോണില്‍ പറഞ്ഞത് പ്രകാരം ഹോട്ടല്‍ മുറിയിലെത്തിയ യുവാവിനെ സ്വീകരിച്ചത് യുവതിക്ക് പകരം നാലു യുവാക്കളായിരുന്നു. മുറിയിലെത്തിയ ഉടനെ വാതിലച്ച ശേഷം യുവാവിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത നാലംഗ സംഘം യുവാവിനെ സംഘം ചേര്‍ന്ന് അക്രമിച്ചു. ഇയാളുടെ പക്കലുണ്ടായിരുന്ന പഴ്‌സ് പിടിച്ചുവാങ്ങിയ സംഘം അതിലുണ്ടായിരുന്ന പണവും ബാങ്ക് കാര്‍ഡുകളും തട്ടിയെടുക്കുകയും ചെയ്തു. ഇയാളുടെ അക്കൗണ്ടിലെ പണം സംഘത്തിലൊരാളുടെ അക്കൗണ്ടിലേക്ക് നിര്‍ബന്ധ പൂര്‍വം മാറ്റിച്ചു. എന്നു മാത്രമല്ല, അക്കൗണ്ടിലേക്ക് കൂടുതല്‍ പണം അയക്കാന്‍ സുഹൃത്തുക്കളെ വിളിക്കാന്‍ നിര്‍ബന്ധിച്ചു. വിസമ്മതിച്ചപ്പോള്‍ മര്‍ദ്ദിച്ച് സമ്മതിപ്പിക്കുകയും ആ പണവും സംഘം കൈക്കലാക്കുകയും ചെയ്തു.സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് സംഘം യുവാവിനെ ഹോട്ടല്‍ മുറിയില്‍ നിന്ന് വിട്ടയച്ചത്. എന്നാല്‍ ധൈര്യം സംഭരിച്ച് ഇരയായ യുവാവ് റുമൈതിയ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, ഡിറ്റക്ടീവുകള്‍ ഹോട്ടല്‍ മുറി റെയ്ഡ് ചെയ്യുകയും നാല് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്ത. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് സംഭവം സത്യമാണെന്ന് പോലിസിന് മനസ്സിലായി.സ്ത്രീ ശബ്ദം അനുകരിച്ച് കുറ്റവാളികളിലൊരാള്‍ തന്നെയാണ് യുവാവുമായി ബന്ധം സ്ഥാപിച്ച് ഹോട്ടല്‍ മുറിയില്‍ എത്തിച്ചതെന്ന് അന്വേഷണത്തില്‍ ബോധ്യമായി. ആള്‍മാറാട്ടം, അക്രമം, പിടിച്ചുപറി, സംഘടിത കുറ്റകൃത്യം തുടങ്ങിയ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. ഇവരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറി. അക്രമികള്‍ ഏത് രാജ്യക്കാരാണെന്നോ മറ്റോ ഉള്ള വിവരങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല. വ്യാജ മസാജ് പാര്‍ലറുടെ മറവില്‍ ദുബായ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് മേഖലയില്‍ ഇത്തരം സംഭവം നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും കുവൈറ്റില്‍ ഇത്തരം സംഭവങ്ങള്‍ അപൂര്‍വമാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version