കരിപ്പൂർ വിമാനത്താവളത്തിൽ 87.64 ലക്ഷത്തിന്റെ സ്വർണം ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തി. 1.17 കിലോ സ്വർണമാണ് കസ്റ്റംസ് കണ്ടെടുത്തത്.ബേ അഞ്ചിലെ എയറോബ്രിഡ്‌ജിനു സമീപം രണ്ടു പായ്ക്കറ്റുകളിൽ പേസ്റ്റ് രൂപത്തിലാക്കിയാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ഇൻഡിഗോ എയർലൈൻ സുരക്ഷാ ഉദ്യോഗസ്ഥർ നൽകിയ വിവരമനുസരിച്ച് കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പായ്ക്കറ്റുകൾ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചു. 1.31 കിലോ ഭാരം വരുന്ന പായ്ക്കറ്റുകളിൽനിന്ന് 1.17 കിലോ തൂക്കമുള്ള 24 കാരറ്റ് സ്വർണം വേർതിരിച്ചെടുത്തു. വിപണിയിൽ 87,64,935 രൂപ വിലമതിക്കും.വിദേശത്തുനിന്നു കൊണ്ടുവന്ന സ്വർണം പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഉപേക്ഷിച്ചതോ പുറത്തെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പുറത്തിട്ടതോ ആയിരിക്കാമെന്നാണു കരുതുന്നത്.സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ 15 ശതമാനത്തിൽനിന്ന് ആറുശതമാനമായി കുറച്ചതിനുശേഷം കരിപ്പൂർ വഴിയുള്ള സ്വർണക്കടത്ത് കുറഞ്ഞിരുന്നു. കഴിഞ്ഞ ജൂണിനുശേഷം കസ്റ്റംസ് പിടികൂടുന്ന പ്രധാന സ്വർണക്കടത്താണിത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
