കുവൈറ്റിൽ സ്വദേശികൾക്കായി ബയോമെട്രിക് വിരലടയാള നടപടിക്രമങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം അനുവദിച്ച സമയം ഇന്നലെ അവസാനിച്ചു. നിലവിൽ 59,841 പേര്‍ നടപടിക്രമം പൂര്‍ത്തിയാക്കിയില്ലെന്ന് ക്രിമിനല്‍ എവിഡന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ഈദ് അല്‍-അവൈഹാന്‍ വെളിപ്പെടുത്തി. നടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെട്ടവരുടെ എല്ലാ ഇടപാടുകളും മന്ത്രാലയം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആദ്യ ഘട്ടമെന്ന നിലയില്‍ ബാങ്ക് മുഖേനയുള്ള എല്ലാ ഇലക്‌ട്രോണിക് സംവിധാനങ്ങള്‍ നിര്‍ത്തിയിട്ടുണ്ട്. അക്കൗണ്ട് ബാലന്‍സ്, അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകള്‍ നേടുക, പണം കൈമാറുക, സാമ്പത്തിക ലിങ്കുകള്‍ അല്ലെങ്കില്‍ ‘വാംഡ്’ പോലുള്ള സേവനങ്ങള്‍ വഴി പേയ്‌മെന്റ് നടത്തുക എന്നിവ നിയന്ത്രിച്ചിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyh
