സ്വകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് പറവൂരില്‍ പെരുവഴിയിലായ അമ്മയ്ക്കും മകള്‍ക്കും ലുലു ഗ്രൂപ്പിന്‍റെ കൈത്താങ്ങ്. മുഴുവൻ കടബാധ്യതയും ഏറ്റെടുക്കാമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. മലപ്പുറം ഫിനാന്‍സിന് മുഴുവന്‍ തുകയും നല്‍കാമെന്നും ഉടന്‍ തന്നെ സഹായം എത്തിക്കുമെന്ന് ലുലു ഗ്രൂപ്പ് സന്ധ്യയെ അറിയിച്ചിരിക്കുന്നത്..ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തതോടെയാണ് കൊച്ചിയില്‍ അമ്മയും മക്കളും ദുരിതത്തിലായത്. നോർത്ത് പറവൂർ വടക്കേക്കര കണ്ണെഴത് വീട്ടിൽ സന്ധ്യയ്ക്കും രണ്ട് മക്കൾക്കുമാണ് ദുരവസ്ഥ ഉണ്ടായത്. ജപ്തി ചെയ്ത വീടിന് മുന്നിൽ എന്ത് ചെയ്യണം എന്നറിയാതെ കഴിയുകയായിരുന്നു മൂന്നംഗ കുടുംബം. 2019 ലാണ് കുടുംബം സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 4 ലക്ഷം രൂപ വായ്പ എടുത്തത്. ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച വീടിന്‍റെ നിർമ്മാണം പൂർത്തിയാക്കാനാണ്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പ എടുത്തത്. 2 വർഷം മുൻപ് ഭർത്താവ് ഉപേക്ഷിച്ചതോടെ തിരിച്ചടവ് മുടങ്ങി. ഇവർ വീട്ടിൽ ഇല്ലാത്തിരുന്നപ്പോഴാണ് ജപ്തി നടന്നത്.വീട്ടിനകത്തെ സാധനങ്ങൾ പോലും എടുക്കാൻ കഴിഞ്ഞില്ല. എന്ത് ചെയ്യണം എന്നറിയാതെ ജപ്തി ചെയ്ത വീടിന് മുന്നിൽ ഇരിക്കുകയാണ് സന്ധ്യയും കുഞ്ഞുങ്ങളും. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ വീട്ടിനുള്ളിലെ സാധനങ്ങൾ എടുക്കാൻ അനുവദിക്കാമെന്ന് മണപ്പുറം ഫിനാൻസ് ലീഗൽ ഓഫീസർ അറിയിച്ചു. നിയമപരമായി അത് ചെയ്തു നൽകാമെന്നാണ് സ്ഥാപനം അറിയിച്ചിരിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
