കുവൈത്ത് പൗരത്വം വ്യാജമായി കരസ്ഥമാക്കി പ്രതിരോധ മന്ത്രാലയത്തിൽ ജോലി ചെയ്തിരുന്ന സൗദി പൗരന് ഏഴ് വർഷം കഠിന തടവ്. 800,000 ദിനാർ പിഴയും കോടതി വിധിച്ചിട്ടുണ്ട്. അപ്പീൽ കോടതി കൗൺസിലർ സുൽത്താൻ ബർസാലി അധ്യക്ഷനായ ബെഞ്ചാണ് കീഴ്‌കോടതിയുടെ ഏഴ് വർഷം തടവ് എന്ന ശിക്ഷ ശരിവച്ചത്. പ്രതി 1993 മുതൽ 2020 വരെ പ്രതിരോധ മന്ത്രാലയത്തിൽ കോർപ്പറൽ റാങ്കോടെ ജോലി ചെയ്യതിരുന്നു.പ്രസ്തുത കാലയളവിൽ 253,000 ദിനാർ ശമ്പള ഇനത്തിൽ മേടിച്ചു. കൂടാതെ, 16,000 ദിനാർ ബാങ്ക് വായ്പയും എടുത്തിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn