കുവൈറ്റിലെ അബ്ദുല്ല അൽ മുബാറക് ഏരിയയിൽ പോലീസ് നടത്തിയ പരിശോധനയിൽ മദ്യക്കുപ്പികൾ ഉപേക്ഷിച്ചു മദ്യവിൽപ്പനക്കാരൻ കടന്നു. തുറസ്സായ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ പോലീസ് പട്രോളിംഗ് യൂണിറ്റ് സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് വാഹനത്തിന് നേരെ പരിശോധനയ്ക്കായി നീങ്ങിയപ്പോൾ, രണ്ട് കാർട്ടൂണുകൾ മരത്തിനടിയിൽ ഉപേക്ഷിച്ച് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇവ പരിശോധിച്ചപ്പോൾ ഇറക്കുമതി ചെയ്ത 33 മദ്യക്കുപ്പികളും പ്രാദേശികമായി നിർമിച്ച 8 കുപ്പികളും പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച നിലയിൽ കണ്ടെത്തി. പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടുകയും സുരക്ഷാ അധികാരികൾക്ക് റഫർ ചെയ്യുകയും രക്ഷപ്പെട്ടയാളെ തിരിച്ചറിയാൻ തിരച്ചിൽ നടത്തുകയും ചെയ്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CphhwPjIyE122skAdI32Qg
