കുവൈറ്റിലെ കബ്‌ദിൽ പെണ്‍ സിംഹത്തെ കൂട്ടിലിട്ട വളര്‍ത്തിയ ആൾക്കെതിരെ നടപടി. ഒരു കുവൈറ്റ് പൗരനാണ് ഈക്കാര്യം ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചത്. തുടർന്ന് പരിസ്ഥിതി പോലീസിനൊപ്പം പോലീസ് പട്രോളിംഗും സംഭവസ്ഥലത്ത് എത്തുകയും ഉടമയെ വിളിക്കുകയും ചെയ്തു. രണ്ട് മാസം പ്രായമുള്ള സിംഹം തൻ്റേതാണെന്നും കൂട്ടിൽ സൂക്ഷിച്ചിരിക്കുകയാണെന്നും ഉടമ സമ്മതിച്ചു. ഉദ്യോഗസ്ഥർ എത്തി സിംഹത്തെ മൃഗശാലയിലേക്ക് മാറ്റി. വന്യമൃഗത്തെ സൂക്ഷിച്ചതിന് ഉടമയ്‌ക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CphhwPjIyE122skAdI32Qg
