കുവൈറ്റിലെ ആറ് ഗവര്‍ണറേറ്റുകളിലും വ്യത്യസ്ത സമയങ്ങളിലായി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കുവൈറ്റ് വൈദ്യുതി മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ 26 വരെ വൈദ്യുതി മുടക്കം തുടരും. വൈദ്യുതി വിതരണ ശൃംഖലയിലെ ട്രാന്‍സ്‌ഫോര്‍മറുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഇതെന്നും മന്ത്രാലയം അറിയിച്ചു.വൈദ്യുതി വിതരണ സംവിധാനത്തില്‍ ഉണ്ടാവുന്നത് ഒഴിവാക്കാന്‍ സമയബന്ധിതമായി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു. പരമാവധി ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയാസങ്ങള്‍ നേരിടാത്ത വിധത്തിലാണ് വൈദ്യുതി മുടക്കത്തിന്റെ സമയക്രമം ക്രമീകരിക്കുകയെന്നും ഉപഭോക്താക്കളുടെ ഭാഗത്തു നിന്ന് പൂര്‍ണ സഹകരണം ഉണ്ടാവണമെന്നും മന്ത്രാലയം പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CphhwPjIyE122skAdI32Qg
