പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. തൃക്കരിപ്പൂർ പെരുമ്പട്ട സ്വദേശി മൗലാകിരിയത്ത് മുഹമ്മദ് ഷാഫി (46) ആണ് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഫർവാനിയ ആശുപത്രിയിൽ നിര്യാതനായത്. കുവൈത്ത് കെഎംസിസി പ്രവർത്തകനാണ്. പെരുമ്പട്ട മൗലാകിരിയത്ത് കെ. പി. സഹീദാണ് പിതാവ്. മാതാവ് ആസ്യ. ഭാര്യ: ഹസീന വി വി, മക്കൾ: ഷാമിൽ (15), അലീമ (9), സഹദ് (5). സഹോദരങ്ങൾ:റാഷിദ്, റിയാദ്, തമീം, റഷീദ, റസലത്ത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ കുവൈത്ത് കെഎംസിസിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CphhwPjIyE122skAdI32Qg
