കിംഗ് ഫഹദ് ബിൻ അബ്ദുൽ അസീസ് റോഡിൻ്റെ (റോഡ് 40) ആറാമത്തെ റിംഗ് റോഡിലെ ജഹ്‌റ ഭാഗത്തേക്കുള്ള കവലകളിലൊന്ന് അതിൻ്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ അടച്ചിടുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.
കുവൈറ്റ് സിറ്റിയിൽ നിന്ന് കിംഗ് ഫഹദ് റോഡിൽ വരുന്നവർക്കും ജഹ്‌റ സിറ്റിയിലേക്ക് ജാസിം അൽ ഖറാഫി റോഡിലേക്ക് (ആറാം റിംഗ് റോഡ്) പോകുന്നവർക്കും മാത്രമായിരിക്കും സൈഡ് റോഡ് അടച്ചിടുക.
കുവൈത്ത് സിറ്റിയിലേക്കുള്ള ആ റോഡിൻ്റെ രണ്ട് വരികളും അഹമ്മദിയിലേക്കുള്ള ഒരു പാതയും അടച്ചിട്ടിരിക്കുകയാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CphhwPjIyE122skAdI32Qg
