കുവൈത്തിൽ കൊവിഡ് കാലത്ത് ജുമുഅ നമസ്‌കാരം നടത്താൻ പ്രത്യേകമായി ആരംഭിച്ച പള്ളികൾ അടച്ചു പൂട്ടുവാൻ തീരുമാനം. കുവൈത്ത് മതകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ചു കൊണ്ട് പ്രാദേശിക ദിന പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.മത കാര്യ മന്ത്രാലയത്തിലെ ഫത്‌വ, ശരിയ ഗവേഷണ വിഭാഗം പുറപ്പെടുവിച്ച ഫത്‌വയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.ഇത് സംബന്ധിച്ച് രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലുമുള്ള മസ്ജിദ് അഡ്മിനിസ്ട്രേഷനുകൾക്ക് മന്ത്രാലയത്തിലെ മസ്ജിദ് വിഭാഗം അറിയിപ്പ് നൽകി. നവംബർ 1വെള്ളിയാഴ്ച മുതലാണ് തീരുമാനം നടപ്പിലാകുക.ഇക്കാര്യം ആരാധകരെ അറിയിക്കുവാൻ ഇമാമുമാരോടും ഖത്തീബുമാരോടും വിജ്ഞാപനത്തിൽ അഭ്യർത്ഥിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn