കർശനമായ ഭക്ഷ്യ ഗുണനിലവാരം നിലനിർത്തുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കാനുമായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് നുട്രീഷൻ പരിശോധന തുടരുന്നു. ഹവല്ലി ഗവർണറേറ്റിൽ നടന്ന പരിശോധനയിൽ നിരവധി ഭക്ഷ്യസുരക്ഷ ലംഘനങ്ങൾ കണ്ടെത്തി.
പരിശോധനയിൽ 109.5 കിലോഗ്രാം മായം ചേർത്ത മാംസവും മത്സ്യവും പിടികൂടി. ആരോഗ്യപരമായ അപകടസാധ്യതകൾ തടയുന്നതിന് ഇവ നശിപ്പിച്ചു. 27 ലംഘനങ്ങൾക്ക് നോട്ടീസ് നൽകി. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കൽ, പാറ്റകളുടെയും പ്രാണികളുടെയും സാന്നിധ്യം, മായം കലർന്ന ഭക്ഷണം കൈകാര്യം ചെയ്യൽ, ആരോഗ്യ സർട്ടിഫിക്കേഷൻ ഇല്ലാതെ തൊഴിലാളികൾ ഭക്ഷണം കൈകാര്യം ചെയ്യൽ തുടങ്ങിയ ലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
