ആശുപത്രികളിലെത്തി അവിടെ ജോലിചെയ്യുന്നവരുടെ വിലപിടുപ്പുള്ള സാധനങ്ങളും, പണവും മോഷ്ടിക്കുന്ന സ്വദേശി വനിത അറസ്റ്റിൽ. ക്യാപിറ്റൽ ഗവർണറേറ്റ് കുറ്റാന്വേഷണ വിഭാഗമാണ് പ്രതിയെ പിടികൂടിയത്. നിരവധി ആശുപത്രി ജീവനക്കാരുടെ പണവും വിലപിടുപ്പുള്ള സാധനങ്ങളും മോഷണം പോകുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രതി ആശുപത്രികളിൽ പ്രവേശിച്ച്, ജീവനക്കാരുടെ അശ്രദ്ധ മുതലാക്കിയാണ് പണവും മറ്റു വിലപിടുപ്പുള്ള സാധനങ്ങളും മോഷ്ടിച്ചിരുന്നത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ, സ്വദേശി വനിതയാണ് മോഷണങ്ങൾ നടത്തിയിരുന്നതെന്ന് കണ്ടെത്തി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
