ക്രമസമാധാന നില പരിപാലന രംഗത്ത് ലോകത്തെ ഏറ്റവും മികച്ച രാജ്യമായി കുവൈത്ത് ഇടം പിടിച്ചു. 2024 വർഷത്തിലെ ആഗോള സുരക്ഷാ റിപ്പോർട്ടിലാണ് കുവൈത്ത് അഭിമാന കരമായ ഈ നേട്ടം കൈവരിച്ചത്. 140 രാജ്യങ്ങളിൽ നിന്നുള്ള 146,000 ആളുകൾ പങ്കെടുത്ത സർവേയിൽ ക്രമ സമാധാന പരിപാലന വിഭാഗത്തിൽ 98 പോയിന്റ്റുകൾ നേടിയാണ് കുവൈത്ത് ഒന്നാം സ്ഥാനം നേടിയത്.വ്യക്തിഗത സുരക്ഷ,
പോലീസിലുള്ള വിശ്വാസം,ആക്രമണങ്ങൾ, കവർച്ച മുതലായ കുറ്റകൃത്യങ്ങൾക്ക് ഇരയാകൽ തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് സർവേ തയ്യാറാക്കിയത്. 97 പോയിന്റ്റുമായി സിംഗപ്പൂരും 95 പോയിന്റ്റുമായി താജിക്കിസ്ഥാനും 93 പോയിന്റ്റുമായി
നോർവേയുമാണ് ഈ വിഭാഗത്തിൽ കുവൈത്തിനു തൊട്ടു പിന്നിൽ ഇടം പിടിച്ച മറ്റു രാജ്യങ്ങൾ.ആഭ്യന്തര പ്രതിരോധ വകുപ്പുകളുടെ ചുമതല വഹിക്കുന്ന കുവൈത്ത് ഒന്നാം പ്രധാന മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് ഈ വർഷം ജനുവരി മുതൽ മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്ത ശേഷം രാജ്യത്ത് ക്രമ സമാധാന നില കർശനമായാണ് നടപ്പിലാക്കി വരുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn