കുവൈത്തിൽ മദ്യപിച്ച് ലക്കുകെട്ട് വിമാന താവള ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ബാഗുകൾ പരിശോധിക്കാൻ വിസമ്മതിക്കുകയും ചെയ്ത കുവൈത്ത് എയർവേയ്‌സിലെ രണ്ട് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ദോഹയിൽ നിന്ന് പരിശീലന യാത്ര കഴിഞ്ഞ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചെത്തിയതായിരുന്നു ഇവർ. ചോദ്യം ചെയ്യുന്നതിനായി ഓഫീസിലേക്ക് മാറ്റിയപ്പോൾ ഇവർ ഓഫീസ് തകർക്കുകയും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു.ഇതേ തുടർന്ന് കൂടുതൽ പോലീസ് സേനയെ സ്ഥലത്ത് എത്തിച്ചു കൊണ്ടാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്.ഫോറൻസിക് പരിശോധനകൾക്ക് വിധേയരാക്കിയ ശേഷം ഇവർക്കെതിരെ പോലീസ് കേസ് ഫയൽ ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn